ജീവിതത്തിൽ വീണു പൊയവരെ തിരിഞ്ഞു നൊക്കാൻ,ഒരു വിരൽത്തുബ്‌ നീട്ടാൻ തയ്യറുള്ള നിന്നൊട്‌ ഒന്നു മിണ്ടുക മത്രം ഈ ബ്ബ്ലോഗ്ഗീന്റെ ഉദേശ്യം !

Monday, 4 October 2010

ഇതാണോ കുയുക്തിവാദം

മദര്‍ തെരേസയുടെ ചിന്തയും പ്രവര്‍ത്തനവും poverty യെ ഊട്ടി ഉറപ്പിക്കുന്നതയിരുന്നു. അവര്‍ പാവങ്ങളുടെ permanent മോചനതിനുപരി മരണ കിടക്കയില്‍ അല്ലെങ്ങില്‍ മരണം അടുത്തവര്‍ക്ക് താല്‍ക്കാലിക സഹായം മാത്രമാണ് തന്റെ പ്രശസ്തി ലക്ഷ്യമാക്കി നടത്തിയത്. ഇന്ത്യയിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് അവര്‍ ഒന്നും ചെയ്തില്ല. ചേരികളില്‍ നിന്ന് കുറെ പേര്‍ക്ക് അല്പം ഭക്ഷണം നല്‍കിയാല്‍ ദാരിദ്ര്യം മാറില്ല. അവര്‍ നല്‍കുന്ന മരുന്നുകള്‍ അത്ര effective ഉം അല്ല - സനല്‍ ഇടമറുക് - കേരള ശബ്ദം ഫീച്ചര്‍ (ഇനിയും കുറെ പറഞ്ഞിട്ടുണ്ട് സ്കാന്‍ ചെയ്യാന്‍ സമയം കിട്ടിയില്ല)
ഇതിനാണോ സര്‍ ക്ഷീര മുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ ചെള്ളിനു (എന്താ ? ചെള്ളല്ലേ?) കവതുകം എന്ന് പറയുന്നത് ?

7 comments:

anushka said...

മഹാത്മാക്കളെ നാം പലപ്പോഴും വിശകലനം ചെയ്യാറില്ല.അവരോടുള്ള നമ്മുടെ നിലപാടുകള്‍ മിക്കപ്പോഴും വൈകാരികമാണ്.അതു കൊണ്ട് തന്നെയാണ് വേറിട്ട് ഒരഭിപ്രായം കേള്‍ക്കുമ്പോഴും നാം ക്ഷുഭിതരാകുന്നത്.

മനുഷ്യസ്നേഹി said...

രാജേഷ്‌, മഹാത്മാക്കള്‍ നമ്മുടെ വികാരമാവുന്നത് അവരുടെ പ്രവര്‍ത്തികള്‍ നമ്മുടെ മനസിന്‌ ഇഷ്ട്ടപെടും വിധം ആകുന്നത്‌ കൊണ്ടാണ്. ഓരോരുത്തര്‍ക്കും ഇഷ്ട്ടപെട്ട മഹാന്മാര്‍ വേറെ വേറെ ആണ്. അതല്ല ഞാന്‍ പറയാന്‍ ശ്രമിച്ചത്‌. സനല്‍ പറയുന്ന കാര്യത്തിലെ sillyness ആണ്. മദര്‍ തെരേസ അവരെ കൊണ്ട് പറ്റുന്ന വിധത്തില്‍ മറ്റുള്ളവരെ സഹായിച്ചു - അവര്‍ക്ക് തോന്നിയ പോലെ - എന്നാല്‍ അത് അങിനെ ചെയ്തത് നന്നായില്ല ഇങ്ങിനെ യാണ് ചെയേണ്ടി ഇരുന്നത് എന്ന് AC യുടെ തണുപ്പില്‍ ഇരുന്നു പറയുന്ന അഹകാരത്തെപറ്റിയാണ്- എഡിസന്‍ ഫിലമെന്റ്റ് ലാമ്പ്നു പകരം LED കണ്ടുപിടിക്കണമാഇരുന്നു എന്ന് പറയുന്ന പോലെ.

വായന said...

മനുഷ്യ സ്നേഹീ,
മദര്‍ തെരേസ അവര്‍ക്കാകുന്ന മാതിരി മറ്റുള്ളവരെ സഹായിച്ചെങ്കില്‍ നമുക്കെന്തു?

അത് കാരുണ്യത്തിന്റെ മൂര്‍ത്തിയാക്കുന്ന കാരണമാകുമ്പോള്‍ അതിനെ വിശകലനം പാടില്ലെന്ന്, അത്തരക്കാരെ ചെള്ളാണെന്നു ശപിക്കാന്‍ മാത്രം നമ്മെ പ്രേരിപ്പിക്കുന്നതെന്തു?....

ചരിത്രം വിശകലനത്തിനും വിമര്‍ശനത്തിനും വേണ്ടിയുള്ളത് തന്നെയാണ് പ്രിയ മനുഷ്യ സ്നേഹീ... ശ്രീ കൊവിലുകളുണ്ടാക്കി പൂജ നടത്താനുള്ളതല്ല ...

ചിത്രഭാനു Chithrabhanu said...

ആത്യന്തികമായ പരിഹാരമല്ല എന്നതുകൊണ്ട് മാത്രം ഒരു കാര്യം എതിർക്കപ്പെടേണ്ടതല്ല.പട്ടിണിയിൽനിന്ന് കരകേറാൻ ഒരു സമൂഹത്തെ പ്രാപ്തമാക്കുക തന്നെയാണ് വേണ്ടത്. എന്നാൽ ആദ്യം ചെയ്യേണ്ടത് ഇത്തിരിയെങ്കിലും ഭക്ഷണം കൊടുക്കുക എന്നത് തന്നെയാണ്. ഇനി ചിലപ്പോൾ പലരും പറഞ്ഞേക്കാം സാംരാജ്യത്വം വിപ്ലവം വരാതിരിക്കാൻ അപ്പകഷ്ണങ്ങൾ കൊടുക്കുകയാണവരിലൂടെ എന്ന്. വിപ്ലവം വരുന്നത് വരെഒരു ജനത പട്ടിണിയിൽ കഴിയണമെന്നാണൊ? ദാനം ആത്യന്തികമായ പരിഹാരമല്ല. മദർ തെരേസ ആദ്യ പരിഹാരം കണ്ടു. പിന്നെ വരുന്നവർ തുടർച്ച നടത്തട്ടേ... അതിൽനിന്ന് ഉയരാത്തത് അവരുടെ കുഴപ്പമല്ല; തുടർച്ചക്കാരുടേതാണ്

മുക്കുവന്‍ said...

i do agree with chitrabanu...

ഭൂതത്താന്‍ said...

മന്ത് പിടിച്ചു പെരുകിയ രണ്ടുകാലും മണലില്‍ കുഴിചിടാം ...എന്നിട്ട് ചെറുതായി കാലില്‍ നീരുവന്ന ഒരുവനെ "എടാ മന്താ ..." എന്ന് വിളിക്കാം ...സ്വന്തം മാതാ പിതാക്കളെയും ..സഹോദരങ്ങളെയും സഹായിക്കാന്‍ മനസ്സില്ലാത്ത മനുഷ്യര്‍ ...അന്യര്‍ ഏതെങ്കിലും ഒരാളെ സഹായിച്ചാല്‍ അത് ഇങ്ങനെ വേണം അങ്ങനെ വേണം എന്നൊക്കെ പറഞ്ഞു പുകിലുണ്ടാക്കും ...
മതര്‍ തെരേസ ഒരു പത്തു രോഗികളെ സംരക്ഷിചെങ്കില്‍ ..ഒരു പത്തു പേര്‍ക്ക് ആഹാരം കൊടുത്തെങ്കില്‍ ....ആ പ്രവൃത്തി കൊണ്ട് തന്നെ അവരെ പുണ്യാത്മാവായി കണക്കാക്കാംtu

മനുഷ്യസ്നേഹി said...

പ്രിയ സാപ്പി,വിശക്കുന്നവർക്കുമുന്നിൽ ചരിത്ര വിശകലനം മാത്രം നടത്തുന്നതിലെ വിഡ്ഡിത്തരത്തെ പറ്റി തന്നെയനു ഞാൻ പറഞ്ഞതു.
ചിത്രഭാനു,മുക്കുവൻ,ഭൂതത്താൻ നന്ദി നമസ്ക്കാരം കണ്ടതിൽ സന്തൊഷം