ജീവിതത്തിൽ വീണു പൊയവരെ തിരിഞ്ഞു നൊക്കാൻ,ഒരു വിരൽത്തുബ്‌ നീട്ടാൻ തയ്യറുള്ള നിന്നൊട്‌ ഒന്നു മിണ്ടുക മത്രം ഈ ബ്ബ്ലോഗ്ഗീന്റെ ഉദേശ്യം !

Saturday, 13 November 2010

ഒരു വിജയ ഗാഥ- മൊയ്തു പര്‍വ്വം (സമര്‍പ്പണം K.P.S)

പിണറായി വിജയനെ ഇ- മൈലിലുടെ പരിഹസിച്ച മൊയ്തുവിനെ സൈബര്‍ പോലീസ് അറ്റസ്റ്റു ചെയ്തു - വാര്‍ത്ത‍.
ഒരു മിനിക്കഥ.
ആരും കാണാതെ ശർക്കര ഭരണിയിൽ കൈ ഇട്ടു കക്കുന്ന വിജയനെ മൊയ്തു പിന്നിലൂടെ പതുങ്ങി ചെന്നു........ട്ടോ...
...ട്ടൊ....മൊയ്തു കരഞ്ഞുകൊണ്ടു കവിൾ തടാവി.
വിജയൻ:- അവനു ശർക്കരയെ പറ്റി ഒരു ചുക്കും അറിയില്ല
ഓ .ടി. - കവിത കുറത്തി - നിങ്ങള്‍ ഓര്‍ക്കണം നിങ്ങളെങ്ങിനെ നിങ്ങളായെന്ന് ......

Friday, 12 November 2010

ചോറിങ്ങും കൂറങ്ങും - ശുംബന്‍

ലീവ് എടുത്തു വിദേശത്ത് ജോലിക്ക് പോകുന്ന സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടണം. മറുനാട്ടില്‍ ജോലിചെയ്തു തിരിച്ചുവന്നു പെന്‍ഷന്‍ ഉള്‍പെടെയുള്ള ആനുകൂല്യങ്ങള്‍ വാങ്ങുന്നത് അപലപനീയം - കോടതി (വാര്‍ത്ത‍ ).
നല്ല കാര്യം. നല്ല തീരുമാനം.
ഇപ്പോള്‍ വിദേശത്ത് ജോലിക്ക് പോകുന്ന ഒരാള്‍ക്ക് ലീവ് എടുക്കുന്ന ഒരുദിവസത്തിന് രണ്ടു ദിവസത്തിന്റെ ശമ്പളവും നാലു ദിവസത്തിന്റെ പെന്‍ഷന്‍ ഉം വീട്ടില്‍ കൊണ്ട് കൊടുക്കുന്നുണ്ടല്ലോ ?? അതുകൊണ്ടല്ലേ എല്ലാവരും ലീവ് എടുത്തു വിദേശത്ത് പോകുന്നത് !!
വീട്ടിലെ പ്രാരാബ്ധങ്ങള്‍ കാരണം അറിയാവുന്ന തൊഴില്‍ തൊഴിലിനു വിലയുള്ള നാട്ടില്‍ പൊയ് ചെയ്തു വീടിനും നാടിനും വേണ്ടി ജീവിക്കുന്നവര്‍ (ഒന്ന് മനസുവച്ചാല്‍ വിദേശത്ത് കിട്ടുന്ന സാലറിയെക്കാള്‍ കൂടുതല്‍ നാട്ടില്‍ ഉണ്ടക്കാന്‍മിടുക്കുള്ളവര്‍ മാത്രം മതി ജോലിക്ക് !!) തിരിച്ചു വന്നു നാട്ടില്‍ 15-20 വര്ഷം ജോലിചെയ്തു പെന്‍ഷന്‍ വാങ്ങുന്നതും കോടതിക്ക് പിടിക്കുന്നില....സര്‍ ഇവരൊക്കെ ജോലി കളഞ്ഞിട്ടു വിദേശത്ത് പോകാത്തത് അവിടങ്ങളിലെ ജോലിക്കും ജീവിതത്തിനും ഒരു ഉറപ്പും ഇല്ലാത്തതു കൊണ്ടാണ് അല്ലാതെ പെന്‍ഷന്‍ടെ വലിപ്പം കണ്ടിട്ടല്ല.
ഗള്‍ഫില്‍ ജോലിക്ക് വരുന്നവരൊക്കെ അറബിയുടെ മുതലാളി ആയിട്ടല്ല ജോലിക്ക് കയറുന്നത് !!!!
ഒരുതരത്തിലും ജീവിക്കാന്‍ സമ്മതിക്കരുത് .......(എയര്‍ india, customs, users fee,.......)
പ്രതികരിക്കു പ്രവാസി പ്രതികരിക്കു .......
ഓ ടി - ഈ മാധവന്‍ കുട്ടിക്കൊരു ഇരട്ടപെരുണ്ടല്ലോ മക്കളെ അതെന്നതാ ?

Wednesday, 3 November 2010

അരുന്ധതി റോയിയോട്




കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ ഭാഗമാല്ലയിരുന്നു. കശ്മീര്‍ ജനതയുടെ സ്വതന്ത്ര സമരങ്ങള്‍ അടിച്ചമര്‍ത്തുന്ന ഇന്ത്യന്‍ ഭരണകൂട ഭീകരത തുലയട്ടെ - അരുന്ധതി റോയ് ( വാര്‍ത്ത‍ )
അരുന്ധതിക്കെതിരെ കേസെടുക്കും(ചുമ്മാ വെറുതെ ! തമാശ പറഞ്ഞതാ) - വാര്‍ത്ത‍
എല്ലാവരും പറയുന്നതെ ഞാനും പറഞ്ഞുള്ളൂ (കേസേടുക്കരുത് പ്ലീസ് )-അരുന്ധതി റോയ് (വാര്‍ത്ത‍)
ചേച്ചി ......പെഗ്ഗുട്ടികള്‍ ആയാല്‍ ഇങ്ങനെ വേണം വിപ്ലവം നടപ്പാക്കാന്‍ അല്ലാതെ വെറുതെ മൈക്ക് കടിച്ചുതിന്നു എന്തും ശര്‍ദിക്കാന്‍ ഏതു റോയിക്കുംപറ്റും...ഇവരെ കണ്ടു പഠിക്ക്.... ജനതയ്ക്ക് വേണ്ടി പോരടുന്നവരാനിവര്‍..പിറന്ന നാടിന്‍റെ ശാപമോക്ഷത്തിനായി പൊരുതുന്നവര്‍...ഒറ്റുകാര്‍ക്ക് കൈകൊടുത്ത്‌ സ്വയം ചെറുതാകല്ലേ ചേച്ചി...








Tuesday, 2 November 2010

എന്‍ഡോസള്‍ഫാന്‍ വിഷമല്ല - കെ.വി. തോമസ്‌




എന്‍ഡോസള്‍ഫാന്‍ വിഷമാണെന്ന് തെളിവില്ലെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ്‌ - വാര്‍ത്ത‍


കര്‍ത്താവെ തോമസ്‌ ഇപ്പോളും തോട്ടുവിശ്വാസി തന്നെ. തോമസിന് തെളിവുകിട്ടാന്‍ 3 നേരം എന്‍ഡോസല്ഫന്‍ 1ml എങ്കിലും കുടിക്കാന്‍ അദ്ധേഹത്തിന്റെ വീട്ടുകാരത്തിയും കുട്ടികളും തയ്യാറാവണം. അയാള്‍ക്ക് സ്വയം കുടിച്ചു വിഷമാണെന്ന് ബോധ്യപ്പെടാന്‍ ദിവസം 1000 ലിറ്റര്‍ എങ്കിലും വേണ്ടിവരും ( വിഷജന്തുക്കള്‍ക്ക്‌ പുറമേ നിന്ന് വിഷം ഏല്‍ക്കില്ല ).


ഓ.ടി - ഇങ്ങള് ദുബായ് കണ്ടിട്ടുണ്ട ???


ഇല്ല. കണ്‍ദിട്ടില്ല.


അപ്പൊ എന്താ ദുബായ് ഇല്ലേ ???


Saturday, 9 October 2010

ഡോക്ടര്‍ അകത്തുണ്ട് - ധൈര്യം ഉണ്ടെഗില്‍ കേറി വാ

പ്രവേശന പരീക്ഷയില്‍ മിനിമം മാര്‍കില്ലാത്തവര്‍ക്കും (50% മാത്രമാണേ അത് !) ഡോക്ടര്‍ ആകാന്‍ പഠിക്കാം - സുപ്രീം കോടതി വിധി (നമ്മുടെ തലവിധി).
ക്ഷുരകന്‍ ആകാന്‍ പോലും യോഗ്യത ഇല്ലാത്തവന്‍ തന്തക്ക് പണമുള്ളത് കൊണ്ടുമാത്രം ഡോക്ടര്‍ ആയാല്‍ അവരെ തിരിച്ചറിയാന്‍ അവര്‍ക്ക് കറുത്ത കോട്ടും ID cardum നല്‍കാനും കോടതി വിധിക്കണം. ജീവനില്‍ കൊതിയുള്ള പാവങ്ങളും ഇവിടെ ജീവിച്ചോട്ടെ സാറന്മാരെ.

Monday, 4 October 2010

ഇതാണോ കുയുക്തിവാദം

മദര്‍ തെരേസയുടെ ചിന്തയും പ്രവര്‍ത്തനവും poverty യെ ഊട്ടി ഉറപ്പിക്കുന്നതയിരുന്നു. അവര്‍ പാവങ്ങളുടെ permanent മോചനതിനുപരി മരണ കിടക്കയില്‍ അല്ലെങ്ങില്‍ മരണം അടുത്തവര്‍ക്ക് താല്‍ക്കാലിക സഹായം മാത്രമാണ് തന്റെ പ്രശസ്തി ലക്ഷ്യമാക്കി നടത്തിയത്. ഇന്ത്യയിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് അവര്‍ ഒന്നും ചെയ്തില്ല. ചേരികളില്‍ നിന്ന് കുറെ പേര്‍ക്ക് അല്പം ഭക്ഷണം നല്‍കിയാല്‍ ദാരിദ്ര്യം മാറില്ല. അവര്‍ നല്‍കുന്ന മരുന്നുകള്‍ അത്ര effective ഉം അല്ല - സനല്‍ ഇടമറുക് - കേരള ശബ്ദം ഫീച്ചര്‍ (ഇനിയും കുറെ പറഞ്ഞിട്ടുണ്ട് സ്കാന്‍ ചെയ്യാന്‍ സമയം കിട്ടിയില്ല)
ഇതിനാണോ സര്‍ ക്ഷീര മുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ ചെള്ളിനു (എന്താ ? ചെള്ളല്ലേ?) കവതുകം എന്ന് പറയുന്നത് ?

Friday, 24 September 2010

നാണക്കേടിന്റെ കോമണ്‍വെല്‍ത്ത്

ഡല്‍ഹി കോമണ്‍വെല്‍ത്ത് വേദിയുടെ മെല്കൂര തകര്‍ന്നു നടപ്പാലം തകര്‍ന്നു. ടീംമുകള്‍ പിന്മാറുന്നു - വാര്‍ത്ത‍
മാടം കൂടി അറിഞ്ഞുകൊണ്ടാണോ നാടിനെ മനം കെടുത്തുന്ന ഈ കയ്യിട്ടുവാരല്‍ - കോമണ്‍വെല്‍ത്ത് സ്വിസ്സ് ബാന്കിലോട്ട് മാറ്റല്‍- നടന്നത് ??? ബോംബ്‌ വച്ച് മനുഷ്യരെ ശാരിരികമായികൊല്ലുന്നത് മാത്രമല്ല തീവ്രവാതം110 കോടി മനുഷ്യരുടെ- നാടിന്റെയും - മാനംവിറ്റു തിന്നുന്നവരെയും തീവ്രവാദി ആയി തന്നെ വിചാരണ ചെയ്യണം. കോടതികള്‍ സ്വമേതയ കേസെടുക്കണം.

Sunday, 12 September 2010

ഏഷ്യനെറ്റ് ന്യൂസ്‌ നിരോധിക്കണം

S.I യെ വെടിവച്ചുകൊന്ന മുജീബും ഭാര്യയും മരിച്ചനിലയില്‍ - വാര്‍ത്ത‍
മരിച്ച ആളുകളുടെ തലമുതല്‍ കാലുവരെ തുടര്‍ച്ചയായി വിഷ്വല്‍സ് കട്ടുന്നതാണോ മാധ്യമ പ്രവര്‍ത്തനം ?? ചോരയും വെടിയുണ്ട കയറിയ പാടും !!ഇവന്റെ ഒക്കെ വീട്ടില്‍ ആരെങ്കിലും മരിച്ചു കിടന്നാലും ഇങ്ങനെ ഫുള്‍ കവറേജ് കൊടുക്കുമോ ?? രണ്ടു പോലിസ്കാരും ഡിജിറ്റല്‍ കാമറയില്‍ എല്ലാം ഒപ്പി എടുക്കുന്നുണ്ടടായിരുന്നു.പോലീസില്‍ ബാന്‍ഡ് മാസ്റ്റര്‍ പോലെ ഡിജിറ്റല്‍ ക്യാമറ മാന്‍ പോസ്റ്റും ഉണ്ടോ ആവൊ?

Saturday, 11 September 2010

പോള്‍ നീരളിക്ക് ഒരു പിന്ഗാമി കേരളത്തില്‍

മകന്‍റെ ജാതകത്തില്‍ പിതാവിന് ദോഷമെന്ന് ജോത്സ്യന്‍ പറഞ്ഞത് കേട്ടു വെറും രണ്ടുമാസം പ്രായമായ കുഞ്ഞിനെ സ്വന്തം പിതാവ് കൊന്നു - വാര്‍ത്ത‍
ജോത്സ്യന്റെ പ്രവചനം 100% സത്യമായി - പിതാവിന് മാനഹാനി, ധനനഷ്ട്ടം, ജയില്‍വാസം - ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് - എന്റെ ദൈവമേ !!!!!!!!!!!!!

Monday, 6 September 2010

കര്‍ത്താവിന്റെ പാത

കൈ വെട്ടിമാറ്റപ്പെട്ട പ്രഫസറെ സഭാ മാനേജ്‌മന്റ്‌ ജോലിയിൽ നിന്നു പിരിച്ചുവിട്ടു- വാര്‍ത്ത.
യഹൂദർ പാലസ്തീനിൽ നിന്നും ആട്ടിയൊടിച്ച ഒരു ആശാരി ചെക്കൻ (ഇപ്പോൾ ദൊഹയിൽ അറബിയുടെ ആടിനെ നോക്കുന്നു) ആരെയൊ അടിക്കാൻ തന്റെ ചാട്ട എടുക്കുന്നു. പേടിക്കണ്ട തിരുമേനി.....ഓടിക്കോ.......

Sunday, 4 July 2010

ബ്രയിൻ ഫ്രൈയുടെ രുചി

എനിക്കു പേടീ ആയിട്ടില്ല,അറ്റു പൊയ കൈ ടിവി യിൽ കണി കണ്ടു.
അള്ളാക്കും,കർത്താവിനുംമെത്രാനും,മൊഹമ്മദിനും വിശപ്പാറിക്കാണും.
നാളെമുതൽ പുറത്തിറങ്ങുബൊൾ തല ഊരി ഫ്രിഡ്ജിൽ വയ്ക്കണം.
ബ്രയിൻ ഫ്രൈയുടെ രുചി അവർ അറിയണ്ടാ.
ദൈവത്തിനു മഹത്വം,ഭൂതഗണതിനു സമാധാനം.

Sunday, 16 May 2010

മുത്തലിക്കിനു പിങ്ക്‌ ചട്ടി

മുത്തലിക്കിനു പിങ്ക്‌ ചഡ്ഡിയിൽ തെണ്ടി പട്ടിയെകൊണ്ടു മുള്ളിചു അയച്ചു കൊടൂക്കാൻ ആരെഗ്ഗിലുമുണ്ടൊ

Tuesday, 2 March 2010

അഴിക്കലെ സുകുമരനു

എനിക്കു പരിചയമുള്ള അഴിക്കലെ സുകുമരനു രണ്ടു അഛന്മാർ ഉണ്ടെന്നു സെക്രടേറീയേറ്റിലെ ഒരാൾ വെറെ ഒരാളോട്‌ പറയുന്നതു കേട്ടൂ. 1000 നോട്ടീസ്‌ ഉടനെ നട്ടിലെല്ലാം ഒട്ടിച്ചു (ശരിയല്ലെങ്ഗിൽ മപ്പു പറയാം)